
ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ ഷാജി എന്‍. കരുണിന് കോലാപൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദരം. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാമഹര്‍ഷി ബാബുറാവു പെയിന്‍റര്‍ മെമ്മോറിയല്‍ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചന്ദ്രകാന്ത് ജോഷി, സെക്രട്ടറി ദിലീപ് ബാപത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ മേക്ക് അപ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്ക്വാദിന് ചിത്രമര്‍ഷി അനന്ദ് റാവു പെയിന്റര്‍ പുരസ്കാരവും സമ്മാനിക്കും.
ഡിസംബര്‍ 22 ന് ആരംഭിക്കുന്ന കോലാപൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 29 വരെയാണ് നടക്കുക. ഒരാഴ്ച നീളുന്ന ഈ ഫെസ്റ്റിവലില്‍ ഇറാന്‍, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, സ്ലൊവീനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments