2011-ന്‍റെ തുടക്കം. പ്രിയദർശന്‍റെ “തേസ്” എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് സ്കോട്ട്ലാൻഡിൽ നടക്കുന്നു. അജയ് ദേവ്ഗണും, അനിൽ കപ്പൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്.
ഒരു ദിവസ്സം , സ്കോട്ട്ലാൻഡിലെ ഒരു പൂന്തോട്ടത്തിൽ ഷൂട്ടിങ്ങ് നടക്കുന്നു. മോഹൻലാലും , അജയ് ദേവ്ഗണും സെറ്റിലുണ്ട്. ഒരു ഷോട്ട് കഴിഞ്ഞ് മോഹന്‍ലാല്‍ വിശ്രമിക്കാനായി കാരവാനിന്‍റെ സമീപത്തേക്ക് പോയി. അപ്പോഴാണ്, കാരവാന്റെ പുറത്ത് നിന്ന ഒരു സെക്യൂരിറ്റി ഗാർഡ് പറയുന്നത്, ‘അകത്ത് മാഡം വസ്ത്രം മാറുകയാണ്. സാർ ഒന്ന് പുറത്ത് വെയിറ്റ് ചെയ്യണം” എന്ന്. വളരെ ശാന്തമായി “ശരി” എന്ന് മറുപടി പറഞ്ഞ് , മോഹൻലാൽ അൽപ്പം ദൂരേയ്ക്ക് മാറി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ അജയ് ദേവ്ഗണ്‍ വന്നു. വന്ന പാടെ അദ്ദേഹം മോഹൻലാലിനോട് പറഞ്ഞു
“സാർ , എന്തു പറ്റി ? കാരവാന്‍റെ ഉള്ളിൽ കയറുന്നില്ലേ ? എന്തെങ്കിലും സൗകര്യക്കേട് ഉണ്ടോ ? ”
അതിനു മോഹൻലാൽ പറഞ്ഞ മറുപടി.
“ഇല്ല സാർ. ഒന്നുമില്ല. നമ്മുടെ നായിക കാരവാനിന്‍റെ ഉള്ളിൽ വസ്ത്രം മാറുകയാണ്. അപ്പോൾ ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചു”.
ഇത് കേട്ടപ്പോൾ അജയ് ദേവ്ഗണിന്‍റെ മുഖഭാവം മാറി. അദ്ദേഹം ദേഷ്യത്തോടെ സെക്യൂരിറ്റിയെ വിളിച്ചു. എന്നിട്ട് , ഇപ്രകാരം പറഞ്ഞു.
“തന്നെ ഇവിടെ ആരാടോ നിയമിച്ചത് ? തന്‍റെ മാഡത്തോട് കാരവാനിൽ നിന്നും ഇറങ്ങി വെളിയിൽ നിൽക്കാൻ പറ. ഈ നിൽക്കുന്ന വ്യക്തി ആരാണെന്ന് തനിക്കു അറിയാമോ ? ഇദ്ദേഹത്തോട് താനാണോ പറഞ്ഞത് പുറത്ത് നിൽക്കാൻ ? എങ്കിൽ ഇനി ഇവിടെ തന്‍റെ സേവനം വേണ്ട. മോഹൻലാൽ സാറിനോട് മാപ്പ് പറഞ്ഞിട്ട് മതി ഇനി ഷൂട്ട്. അകത്ത് നിൽക്കുന്ന അവളോടും പറയൂ. വേഗം വേണം”
ഉടനെ മോഹൻലാൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. തനിക്കു പ്രശ്നമില്ല , ഇതൊക്കെ സിനിമയിൽ സർവ്വ സാധാരണമാണ് എന്ന് ആദ്ദേഹം അജയിനോട് പറഞ്ഞു. തിരികെ അജയ് ദേവ്ഗണ്‍ ഇങ്ങനെ പറഞ്ഞു.
“മോഹൻലാൽ സാർ , വീ ആർ റിയലി സോറി. അയാൾക്ക് സാറിനെ അറിയാത്തത് കൊണ്ടാ. അങ്ങയെപ്പോലെ ഒരു മഹാപ്രതിഭയ്ക്ക്, കുറച്ചു നേരത്തെക്കാണെങ്കിലും, അങ്ങനെ വെളിയിൽ നിൽക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. ഇനി അങ്ങനെ ഒരിക്കലും സംഭവിക്കില്ല.”
കൈകൂപ്പി നിൽക്കുന്ന അജയ് ദേവ് ഗണിനോട് കൂടുതൽ എന്തെങ്കിലും പറയാൻ മോഹൻലാലിന് കഴിഞ്ഞില്ല. കാരണം , അവിടെ അദ്ദേഹം കണ്ടു, “മോഹൻലാൽ” എന്ന നടന് ലോകത്തിന്‍റെ ഏതു കോണിൽ പോയാലും കിട്ടുന്ന ബഹുമാനവും, ആദരവും എത്രത്തോളമാണെന്ന്
Post Your Comments