
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധനേടിയ താരമാണ് രാജീവ് പിള്ള. ചില സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച രാജീവ് പിള്ള മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആക്ഷന്‍ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലായെന്നും പക്ഷേ പുലിമുരുകനിലെ ലാലേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജീവ് പിള്ള പറയുന്നു. ഹിന്ദിയിലും തമിഴിലുമൊക്കെ സ്വാഭാവികതയോടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിരവധിയുണ്ട്. മലയാളത്തില്‍ അങ്ങനെ ഒരു താരവും ഇല്ല. ഞങ്ങള്‍ക്ക് ഇത്രോക്കെ ചെയ്യാന്‍ പറ്റൂ എന്ന തോന്നലാണ് പലര്‍ക്കും. നിലവിലിപ്പോള്‍ ലാലേട്ടന് മാത്രമാണ് ആക്ഷന്‍ രംഗങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നതെന്നും രാജീവ് പിള്ള പറയുന്നു.
Post Your Comments