GeneralNEWS

ലിബർട്ടി ബഷീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ

കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റായ ലിബർട്ടി ബഷീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വാട്ട്സ് ആപ്പിൽ സജീവമായിരിക്കുകയാണ്. നിലവിലെ സിനിമാ സമരത്തിന് പ്രധാന കാരണമായിരിക്കുന്നത് ലിബർട്ടി ബഷീറിന്റെ പിടിവാശിയാണെന്ന അഭിപ്രായം നിലനിൽക്കെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങൾ പുറത്തറിയുന്നത്. തലശ്ശേരിയിലെ എ ക്ലാസ് തീയറ്ററുകളായിരുന്ന പ്രഭ, മുകുന്ദ്, ലോട്ടസ് എന്നിവ ലിബർട്ടി ബഷീർ സമ്മർദ്ദം ചെലുത്തി പൂട്ടിച്ചു എന്നാണ്, വൈറലായി മാറിയ വാട്സ് ആപ്പ് സന്ദേശം പറയുന്നത്. കണ്ണൂരിലെ കൂത്ത് പറമ്പിലും, മട്ടന്നൂരിലും, ധർമ്മടത്തും, അടുത്ത് മാഹിയിലുമുള്ള എട്ടോളം ബി ക്ലാസ് തീയറ്ററുകൾ പൂട്ടിയതിനു പിന്നിലും ബഷീർ തന്നെയാണെന്നും ആ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, അടുത്തിടെ കൂത്തുപറമ്പിൽ പ്രവർത്തനമാരംഭിച്ച ബേബി സിനിമാസ് എന്ന രണ്ടു സ്‌ക്രീനുകളുള്ള തീയറ്റർ കോംപ്ലക്സിൽ പുതിയ സിനിമകൾ റിലീസിന് കൊടുക്കാതിരിക്കാനായി വിതരണക്കാരുമായി രഹസ്യ ഏർപ്പാടുകൾ ചെയ്യുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. സ്വന്തം തീയറ്ററിൽ പ്രേക്ഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ പോലും കൊടുക്കാതെ, മറ്റു നല്ല തീയറ്ററുകളെ പിന്തുടർന്ന് നശിപ്പിക്കുന്ന ലിബർട്ടി ബഷീറിനെ ഒറ്റപ്പെടുത്തണം എന്നു പറഞ്ഞു കൊണ്ടാണ് വാട്സ് ആപ്പ് സന്ദേശം അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button