NEWSNostalgia

മൈക്കിള്‍ ജാക്സണ്‍ മരിച്ചിട്ടില്ല , സംഗീത മാന്ത്രികന്‍ ഇവിടെയുണ്ട്!

മൈക്കിള്‍ ജാക്സണ്‍ എന്ന അതുല്യ പ്രതിഭയുടെ വിയോഗം ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു, മൈക്കിള്‍ ജാക്സണ്‍ മരിച്ചിട്ടില്ലായെന്ന് വിശ്വസിക്കാനാണ് ഇന്നും അവര്‍ക്കിഷ്ടം. മൈക്കിളിന്‍റെ രൂപസാദൃശ്യമുള്ള ഒരാളാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നത്. സ്പെയിനില്‍ നിന്നാണ് ഈഅപരനെ കണ്ടെത്തിയിരിക്കുന്നത്. വാക്കിലും,നോട്ടത്തിലുമെല്ലാം സംഗീതമാന്ത്രികന്‍ മൈക്കിള്‍ ജാക്സണെ ഓര്‍മിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പേര് സെര്‍ജിയോ കോര്‍ട്സ് എന്നാണ്. കടുത്ത ജാക്സണ്‍ ആരാധകനായ സെര്‍ജിയോ ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. നൃത്തത്തിലും,പാട്ടിലുമെല്ലാം ജാക്സനെ അനുകരിക്കുന്ന സെര്‍ജിയോ സോഷ്യല്‍മീഡിയയിലടക്കം കയ്യടിനേടി മുന്നേറുകയാണ്.

shortlink

Post Your Comments


Back to top button