ഓരോ നടന്മാര്ക്കും അവരവരുടെ ഇഷ്ടതാരങ്ങളും കഥാപാത്രങ്ങളും ഉണ്ടാകും. പൃഥിരാജിനെ സംബന്ധിച്ച് ഏറ്റവുമധികം ഇഷ്ടവും, എന്നാൽ ആളിന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ചെങ്കോലിലെ സേതുമാധവന്. കിരീടത്തെക്കാള്‍ തന്നെ വേട്ടയാടുന്നത് ചെങ്കോലിലെ കഥാപാത്രമാണെന്ന് ട്വിറ്ററിലൂടെയാണ് പ്രിഥ്വിരാജ് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമാതാരം മോഹൻലാലാണെന്ന് നേരത്തെ തന്നെ പലയിടങ്ങളിൽ പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു.
കിരീടത്തില്‍ നായകനായ സേതുവിന് ജോലിയും, കാമുകിയും,കുടുംബവും എല്ലാം നഷ്ടപെടുന്നു. എന്നാല്‍ ചെങ്കോലില്‍ ദുരന്തത്തിന്റെ തീവ്രത കൂടുകയും സ്വന്തം ജീവിതം തന്നെ നഷ്ടമാകുന്ന വ്യക്തിയായി മാറുകയാണ് അയാൾ. ജയിലില്‍ നിന്നിറങ്ങുന്ന സേതുവിന് ജീവിക്കണം എന്ന കാരണത്താൽ ഒരു വാടക ഗുണ്ടയാകേണ്ടി വരുന്നു. സ്വന്തം പെങ്ങളെ കാണരുതാത്ത ഒരു സാഹചര്യത്തില്‍ കാണേണ്ടി വരുമ്പോൾ അയാൾ ശരിക്കും തകർന്നു പോകുന്നു. അതില്‍ മനം നൊന്ത് അച്ഛൻ ആത്മഹത്യ ചെയ്യുന്നതോടെ സേതുവിൻറെ പതനം ഏതാണ്ട് പൂർണ്ണമാകുന്നു. ഒടുവില്‍ താന്‍ കൊന്ന കീരിക്കാടന്റെ മകന്റെ കൈ കൊണ്ട് തന്നെ ദാരുണമായ അന്ത്യവും അയാളെ തേടിയെത്തുന്നു.
കിരീടം, ചെങ്കിൽ എന്നീ രണ്ട് ലോഹിതദാസ് ചിത്രങ്ങളിൽ ഒന്ന് വേദനയില്‍ തീയാകുമ്പോള്‍ മറ്റൊന്ന് തീക്കനലായി ഉള്ളു നീറ്റുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റുകളാണ് ഈ രണ്ടു ചിത്രങ്ങളും
Post Your Comments