CinemaGeneralNEWS

കപൂർ കുടുംബത്തിൽ പുതിയ താരമെത്തി

താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുട്ടി പിറന്നു. കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് കുഞ്ഞ് ജനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. തന്റെ കുടുംബം ഏറെ സന്തോഷത്തിലാണെന്നും രണ്‍ധീര്‍ പറഞ്ഞു.

മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലായിരുന്നു പ്രസവം. സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പിന്തുണയ്ക്കും സ്‌നേഹത്തിനും മാധ്യമങ്ങള്‍ ഉള്‍പ്പെടെയെല്ലാവര്‍ക്കും ദമ്പതികള്‍ നന്ദി അറിയിച്ചു. എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് പുതുവത്സരാശംസകളും അവര്‍ നേര്‍ന്നു.

തൈമൂർ അലി ഖാൻ പട്ടൗഡി എന്നാണ് ജൂനിയർ ഖാന്‍റെ പേര്.

കരീനയുടെയും സെയ്ഫിന്റെയും അടുത്ത സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹര്‍ വിവരമറിയിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടു.

shortlink

Related Articles

Post Your Comments


Back to top button