GeneralNEWS

മുസ്ലിംവിരുദ്ധ പരാമര്‍ശമെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരെ മേജര്‍ രവിയുടെ പ്രതികരണം

മുസ്ലിംവിരുദ്ധ പരാമര്‍ശമെന്ന പേരില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്കെതിരെ മേജര്‍ രവി രംഗത്ത്. ‘ക്രിക്കറ്റ് കാണുമ്പോള്‍ പാക്കിസ്ഥാന് ജയ് വിളിക്കുന്ന മലപ്പുറത്തും കോഴിക്കോട്ടുമുള്ള ചില മുസ്ലിങ്ങളില്‍ ദേശസ്‌നേഹം വളര്‍ത്താനാണ് ഞാന്‍ സിനിമയെടുത്തത്.’ എന്ന മേജര്‍ രവിയുടെ വ്യാജ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷമാക്കുന്നത്. മേജര്‍ രവിയുടെ ചിത്രത്തില്‍ ഇത്തരമൊരു പ്രസ്താവന  എഴുതിചേര്‍ത്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണം.

ഇതേ വ്യാജപ്രസ്താവന മൂന്ന് വര്‍ഷം മുന്‍പേ ടൈംസ് നൗ ചാനലില്‍ വന്നതാണ്. ഞാന്‍ അപ്പോള്‍ ഇതിനെക്കുറിച്ച്‌ അവരോടു വിശദീകരണം ചോദിച്ചു. ഞാന്‍ ഇങ്ങനെ എവിടെയെങ്കിലും പറഞ്ഞതായുള്ള വോയിസ്‌ ക്ലിപ്പ് എവിടെ?മേജര്‍ രവി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യാജപ്രസ്താവന ഷെയര്‍ ചെയ്തുകൊണ്ട് ചോദിക്കുന്നു. ഞാനൊരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തന്നെ അറിയാവുന്ന ഒരാളും ഇത്തരമൊരു പ്രസ്താവന താന്‍ നടത്തുമെന്ന് വിശ്വസിക്കില്ലെന്നും മേജര്‍ രവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

major ravi

shortlink

Related Articles

Post Your Comments


Back to top button