ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമാജീവിതം തുടങ്ങിയവരാണ് പത്മരാജനും, ശ്രീനിവാസനും. പലവഴികളിലൂടെ തുടങ്ങി, പൊരുതി മുന്നേറി, ഒടുവിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന കലാകാരന്മാർ. തിരക്കഥയെഴുതിയ സിനിമകളുടെ എണ്ണത്തിൽ ശ്രീനിവാസന് മുൻതൂക്കം ഉണ്ടാകുമെങ്കിലും, നൊസ്റ്റാൾജിക് സിനിമകളുടെ തമ്പുരാൻ എന്ന് വിളിക്കുന്ന അളവിൽ ഒരു പ്രത്യേക ഇഷ്ടം പത്മരാജനോട് മലയാളി പ്രേക്ഷകർക്കുണ്ട്. കാരണം ഇന്നിന്റെ സിനിമകളാണ് പത്മരാജൻ പണ്ട് എൺപതുകളിൽ ചെയ്തിരുന്നത്. അക്കാലത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന കാരണം കൊണ്ട് പരാജയപ്പെട്ടവയായിരുന്നു അവയിൽ പലതും. ഇന്ന് അവയെല്ലാം ആഘോഷം പോലെ കൊണ്ടാടപ്പെടുകയാണ്.
നേരെ മറിച്ച് എഴുതിയ തിരക്കഥകളിൽ ഏറിയ പങ്കും വിജയചിത്രങ്ങളായി മാറി എന്നതാണ് ശ്രീനിവാസന്റെ ബലം. കോമഡിയുടെ പല തലങ്ങളും ശ്രീനിവാസൻ ചിത്രങ്ങൾ നമുക്ക് പറഞ്ഞു തന്നു. ചില സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഫ്രെഷാണ്. ഒരുപാടൊരുപാട് വട്ടം ടി.വി ചാനലുകളിൽ ഓടിയിട്ടും, വീണ്ടും വീണ്ടും കാണാനുള്ള പ്രേരണ നൽകുന്നതാണ് ശ്രീനിവാസന്റെ പഴയ ചിത്രങ്ങൾ. ഇങ്ങനെ വിവരണങ്ങളിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും, പ്രേക്ഷക മനസ്സിൽ പത്മരാജനും, ശ്രീനിവാസനും പ്രത്യേക സ്ഥാനം തന്നെയുണ്ട്. പക്ഷെ, ഇരുവരും ഇതുവരെയും ഒരു സിനിമയിലും ഒന്നിച്ചിട്ടില്ല എന്നത് ഒരു അത്ഭുതമാണ്.
പത്മരാജൻ തിരക്കഥയെഴുതിയ സിനിമകളിലോ, എഴുതി സംവിധാനം ചെയ്ത സിനിമകളിലോ ശ്രീനിവാസൻ എന്ന നടന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിന്റെ കാരണം അവ്യക്തമാണ്. ഒരേ കാലഘട്ടത്തിലെ ഏറ്റവും അറിയപ്പെടുന്ന സിനിമാ കാലാകാരന്മാർ എന്ന നിലയ്ക്ക് ഏതെങ്കിലും രീതിയിൽ സഹകരണങ്ങൾ ഉണ്ടാകേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ ഈ ഒരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല. പത്മരാജന്റെ കഥാപാത്രങ്ങളിൽ ഒന്നിനും ശ്രീനിവാസന്റെ മുഖം ഇല്ലായിരുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിക് വേദനയാണ്. സ്വർഗ്ഗത്തിലെ ഗന്ധർവ സദസ്സിൽ സിനിമ സംവിധാനം ചെയ്യുന്ന ആവശ്യത്തിനായി അങ്ങോട്ടേക്ക് പറന്നു പോയ പത്മരാജന് ഇനി ഭൂമിയിൽ വച്ച് ശ്രീനിവാസനുമായി കൂട്ടു കൂടാൻ കഴിയില്ല എന്നത് ഒരു പ്രപഞ്ച സത്യമാണ്.
എന്നാലും പത്മരാജന്റെ ഒരു സിനിമയിൽ പോലും ശ്രീനിവാസൻ ഇല്ലാതിരുന്നതെന്താ? ഇന്നും കാരണം അവ്യക്തം.
Post Your Comments