CinemaGeneralNEWS

ആ നിമിഷം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതായിരുന്നു- മഞ്ജു വാര്യര്‍ പറയുന്നു

 

കല്യാണ്‍ ജൂവലറിയുടെ പരസ്യത്തില്‍ അമിതാഭ്ബച്ചനൊപ്പം അഭിനയിച്ചത് മഞ്ജുവിനു മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. ആ സുന്ദര നിമിഷത്തെക്കുറിച്ച് മഞ്ജു തന്റെ സല്ലാപം എന്ന ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

ശരിക്കും ദൈവം കൈയൊപ്പിട്ട് എനിക്ക് നല്കിയ നിമിഷമെന്നാണ് മഞ്ജു പറയുന്നത്. അഭിനയത്തിന് മുമ്പ് ആദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചപ്പോള്‍ തന്റെ ഉള്ളില്‍ കടലിരമ്പിയെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. തുളുമ്പി പോകാതിരിക്കാന്‍ നന്നായി പാടുപെട്ടുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ആദ്യമായി പാട്ടുപാടാന്‍ സ്റ്റേജില്‍ കയറിയ നഴ്സറി കുട്ടിയുടെ ഭയവും ആശങ്കയുമായിരുന്നു തനിക്ക് ആ സമയം ഉണ്ടായിരുന്നത്. ആ നിമിഷം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതായിരുന്നുവെന്നും മഞ്ജു സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button