
ഈവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകപ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു ‘ഗപ്പി’. ഗപ്പി എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത മാസ്റ്റര്‍ ചേതനും, ടോവിനോയും പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ഗപ്പിയുടെ സംവിധായകനായ ജോണ്‍പോള്‍ ജോര്‍ജിന്റെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നിവിന്‍ പോളിക്ക് വളരെയേറെ അഭിനയ സാധ്യതയുള്ള വേഷമാണെന്നാണ് സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ് പങ്കുവയ്ക്കുന്നത്.
Post Your Comments