കലൂര്‍ ; ഐ.സ്.എല്‍ ഫൈനല്‍ മത്സരം നടക്കാനിരിക്കുന്ന അവസരത്തില്‍ ടിക്കറ്റ് വില്‍പ്പനയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ചൂട്പിടിക്കുകയാണ്. ഫുട്ബോള്‍ ആരാധകര്‍ ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോള്‍ 300ന്റെയും 500ന്റെയുമൊക്കെ ടിക്കറ്റുകള്‍ ഇരട്ടിവിലയ്ക്കാണ് കരിച്ചന്തയില്‍ വിറ്റ്‌പോകുന്നത്. വി.ഐ .പി കളുടെ ഒരു നീണ്ടനിര തന്നെ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തും എന്നുള്ളതിനാല്‍ സാധാരണക്കാരായ ഫുട്ബോള്‍ പ്രേമികളുടെ ഫുട്ബോള്‍ ആവേശത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. മുന്‍ ഇന്ത്യന്‍താരവും മലയാളി ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനുമായ ഐ.എം വിജയന് നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ കേരളത്തിലെ ഒന്നടങ്കമുള്ള ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐ.എം വിജയന്‍ ടിക്കറ്റിനായി സംഘാടകരെ സമീപിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റ് നല്‍കാം എന്നായിരുന്നു മറുപടി. നിവിന്‍ പൊളിയെ പോലെയുള്ള സിനിമാ താരങ്ങള്‍ക്ക് വി.ഐ.പി ടിക്കറ്റുകള്‍ നല്‍കിയ സംഘാടകര്‍ എന്തുകൊണ്ട് ഐ,എം വിജയനെ അവഗണിക്കുന്നു എന്നതാണ് പലരുടെയും ചോദ്യം.
ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ലഹരി നുരഞ്ഞു പൊങ്ങുമ്പോള്‍ ഐ.എം വിജയന്‍റെ സാന്നിദ്ധ്യം അവിടെ ഇല്ലാതെ പോകുന്നത് വളരെ സങ്കടകരമാണ് . തൃശ്ശൂര്‍ സ്വദേശിയായ ഫുട്ബോള്‍ പ്രേമി പറയുന്നു.
അമിതാഭ് ബച്ചനും നിവിന്‍പൊളിയുമെല്ലാം കളികാണാന്‍ എത്തട്ടെ നല്ലകാര്യമാണ്. പക്ഷേ ഇന്ത്യന്‍ ഫുട്ബോളിന്റെ വീരനായകന്‍ നമ്മുടെ സ്വന്തം വിജയന്‍ ചേട്ടന് ടിക്കറ്റ് നല്‍കാതിരുന്ന സംഘാടകരുടെ നടപടിക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു കൊല്ലത്ത് നിന്നുള്ള മറ്റൊരു ആരാധകന്റെ വാക്കുകള്‍.
മലപ്പുറത്ത് നിന്നുള്ള ഫുട്ബോള്‍ ആരാധകന്‍; ഇന്ത്യന്‍ ഫുട്ബോളിന് വലുത് ഐ.എം വിജയനാണ് അല്ലാതെ സിനിമാ താരങ്ങളല്ല. ഇന്ത്യന്‍ ഫുട്ബോളിനു നല്‍കിയ സംഭവനകള്‍ പരിഗണിച്ചുപോലും ഐ,എം വിജയനെ വലിയൊരു ഫുട്ബോള്‍മേള നടക്കുന്നിടത്ത്നിന്ന് ഒഴിവാക്കിയത് ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ തീരെ സഹിക്കാന്‍ കഴിയാത്ത ഒന്നാണ്. നിവിന്‍ പോളിയേയും, അമിതാഭ് ബച്ചനേക്കാളും വി.ഐ.പി ഗ്യാലറിയില്‍ ഇരുന്ന് കേരളത്തെ പിന്തുണക്കാന്‍ എല്ലാ യോഗ്യതയുമുള്ള വലിയ ഫുട്ബോള്‍ താരമാണ് ആദ്ദേഹം.
ടിക്കറ്റ് നല്‍കാതിരുന്ന സംഘാടകരുടെ നിലപാടില്‍ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും, കൊല്‍ക്കത്തയില്‍ ആയിരുന്നു ഫൈനല്‍ എങ്കില്‍ ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടിവരില്ലായിരുന്നുവെന്നും ഐ.എം വിജയന്‍ പറയുന്നു. സംഘാടകരോട് ടിക്കറ്റ് ചോദിച്ചപോള്‍ അവര്‍ ടീം ഓണറോട് പോയി ചോദിക്കാനാണ് ആവശ്യപ്പെട്ടത് ഞാന്‍ എന്താ സച്ചിനോട്പോയി ടിക്കറ്റ് ചോദിക്കണോ? ഐ.എം വിജയന്‍ പരിഹാസത്തോടെ ചോദിക്കുന്നു .കൊല്‍ക്കത്തയിലേക്ക് വന്നാല്‍ ഞങ്ങളെപ്പോലെയുള്ള ഫുട്ബോള്‍ താരങ്ങളുടെ വില എന്താണെന്ന് ഇവര്‍ക്ക് മനസിലാകുമെന്നും ഐ.എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments