ജയലളിതയുടെ വിയോഗത്തിനു ശേഷം അവരുടെ ജീവിതം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ ധാരാളമാണ്. ജയലളിതയുടെ ആരാധകരായ 2 നടിമാര്‍ ഇപ്പോള്‍ രഹസ്യ മത്സരത്തിലാണ്. ജയയുടെ മരണത്തിനു മുമ്പ് തന്നെ അമ്മയുടെ ജീവിതം ചലച്ചിത്രമായാല്‍ അതില്‍ ആ വേഷം ചെയ്യണമെന്നു തൃഷ പരസ്യമായി പറഞ്ഞിരുന്നു. അന്ന് തൃഷയ്ക്ക് വന്‍ ആരാധക പിന്തുണയും ലഭിച്ചു.
എന്നാല്‍ കഴിഞ്ഞയിടക്ക് സനാഖന് ജയയുടെ ജീവിതം സിനിമയാക്കുമെന്നു പ്രഖ്യാപിച്ചു. ചിത്രത്തില്‍ ജയയാകുന്നതും സനയാണെന്നും സൂചിപ്പിച്ചു. അതോടുകൂടി തമിഴകം കാത്തിരിക്കുകയാണ് പുതിയ താര സുന്ദരി മത്സരത്തിന്. ജയയുടെ രൂപസാദൃശ്യം തനിക്കുണ്ടെന്ന വാദത്തോടെയാണ് സനാഖാന് ജയയാകാന് ഒരുങ്ങുന്നത്. ഇതിനു പിന്നാലെ രാംഗോപാല്‍ വര്‍മ്മ ജയലളിതയുടെ തോഴി ശശികലയെ കേന്ദ്രമാക്കി ഒരു ചിത്രം ആരംഭിക്കുന്നു എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments