ബോളിവുഡില്‍ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഹൃത്വിക് റോഷന്- സുസെയ്ന്‍ ഖാന് ബന്ധം വേര്‍പിരിയല്‍. 17 വര്‍ഷം നീണ്ട ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് 2014ല്‍ നിയമപരമായി വേര്‍പ്പിരിഞ്ഞ ഇരുവരും ഒന്നിച്ചു പൊതുവേദിയില്‍ പ്രത്യക്ഷപെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചു മുംബൈയിലെ ഒരു ഹോട്ടലില്‍ മക്കളോടൊപ്പമെത്തി. മക്കൾക്കുവേണ്ടി ഒരുക്കിയ പാർട്ടിയില്‍ ഒരുമിച്ചെത്തിയിരിക്കുകയാണ് ഇരുവരും.
‘കാബില്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കിടയില്‍ നിന്നുമാണ് ഹൃത്വിക് എത്തിയത്. ഇരുവരെയും ഒരുമിച്ചുകണ്ടതോടെ വീണ്ടും ഇവര്‍ ഒരുമിക്കുകയാണോ എന്ന സംശയം ആരാധകര്‍ക്കുണ്ട്.
Post Your Comments