ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോന്റെ പുതിയ ചിത്രത്തിനു തിരക്കഥയെഴുതുന്നത് കോഴിക്കോട്ടെ കളക്ടര്‍ എന്‍ പ്രശാന്ത്. പുതിയ ആളുകളാകും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്നാണ് സൂചന. കളക്ടറാവും മുമ്പേ പ്രശാന്തുമായി പരിച്ചയയമുണ്ടെന്നും വ്യക്തിപരമായി ഏറെ അടുപ്പത്തിലാണ് തങ്ങള്‍ എന്നും സംവിധായകന്‍ അനില്‍ പറയുന്നു. സിനിമയെ കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യുന്ന ഞങ്ങള്‍ ഒരുമിച്ചെഴുതാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നു കളക്ടര്‍ പറയുന്നു.
കളക്ടര്‍ എന്‍ പ്രശാന്തുമൊത്തു രണ്ടു തിരക്കഥകളാണ് പൂര്‍ത്തിയാക്കിയത്. അതില്‍ ഒരു കഥ സംവിധായകന്‍ അനിലിന്റെയും മറ്റേതു കളക്ടറുടെതുമാണ്.
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിങ്ങനെ വ്യത്യസ്തമായ പേരുള്ള സിനിമകള്‍ ചെയ്ത അനില്‍ രാധാകൃഷ്ണൻ മേനോന്റെ പുതിയ ചിത്രം എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ കാത്തിരിക്കുന്നു.
Post Your Comments