‘ദൃശ്യം’ എന്ന സിനിമയിലെ കോണ്‍സ്റ്റബിള്‍ സഹദേവനിലൂടെയാണ് കലാഭവന്‍ ഷാജോണ്‍ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം ജോര്‍ജ്കുട്ടിയെ തല്ലുന്ന രംഗമായിരുന്നു പ്രേക്ഷര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടത്. അതിനുശേഷം ഷാജോണ്‍ അഭിനയിച്ച മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നു. ലാലേട്ടനെ ഇടിക്കുന്ന രംഗമുണ്ടെന്നു ഷാജോണിനോട് പ്രിയദര്ശന് പറഞ്ഞപ്പോള്‍ ‘അങ്ങനെയാണെങ്കില്‍ തന്നെ ആരുംവെച്ചെക്കില്ലാ എന്നായിരുന്നു’ ഷാജോണിന്റെ മറുപടി. പേടിക്കേണ്ട മോഹന്‍ലാല്‍ തിരിച്ചു ഇടിക്കുന്ന രംഗമുണ്ടെന്നു പറഞ്ഞപ്പോഴാണ് ഷാജോണിന് ആശ്വാസമായത്.
പുതിയ മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിലേക്ക് സംവിധായകന് തന്നെ വിളിച്ചപ്പോള്‍ ഷാജോണ്‍ ആദ്യം ചോദിച്ചത് ഈസിനിമയിലും ലാലേട്ടനെ ഇടിക്കണോ എന്നായിരുന്നു. വേണ്ട എന്നുള്ള സംവിധായകന്റെ മറുപടി കേട്ടതോടെ ഷാജോണ്‍ ഹാപ്പിയായി.
Post Your Comments