സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവയ്ക്കും. തിയേറ്റര്‍ വരുമാനം പങ്കുവയക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് നിര്‍മാതാക്കളും വിതരണക്കാരും സമരത്തിലേക്ക് നീങ്ങുന്നതിനു കാരണം. മള്‍ട്ടി പ്ളക്സുകളില്‍ ലഭിക്കുന്നപോലെ റിലീസാകുന്ന ആദ്യ ആഴ്ച കളക്ഷന്റെ 50 ശതമാനം വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. നിലവില്‍ ഇത് 40 ശതമാനമാണ്. തിയേറ്റര്‍ ഉടമകളുടെ ഈ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കാത്തതാണ് തര്‍ക്കത്തിന് കാരണം.
തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്തുമസ് റിലീസുകള്‍ വേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ തീരുമാനിച്ചിരുന്നു. സത്യന് അന്തിക്കാട്-ദുല്‍ഖര്‍ സല്മാന് കൂട്ടുകെട്ടിലെത്തുന്ന ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് തിയേറ്ററുകളിലെത്താനുള്ളത്.
Post Your Comments