രാഷ്ട്രീയവും, അഭിനയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കേരളരാഷ്ട്രീയത്തിൽ ശക്തമായ സ്ഥാനമുള്ള, നെഞ്ചുറപ്പുള്ള എം.എൽ.ഏ പി.സി.ജോർജ്ജ് വീണ്ടും സിനിമാ അഭിനയരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം നിർവ്വഹിക്കുന്ന “അച്ചായൻ” എന്ന സിനിമയിലൂടെയാണ് പി.സി.ജോർജ്ജ് തന്റെ അഞ്ചാം വരവ് സാധ്യമാക്കുന്നത്.
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മുഴുനീള ഹാസ്യവും, സസ്പെൻസും നിറഞ്ഞ എന്റർടെയിനറായാണ് “അച്ചായൻ” തയ്യാറാക്കപ്പെടുന്നത്.
സേതുവാണ് രചന നിർവ്വഹിക്കുന്നത്. രതീഷ് വേഗ സംഗീതവും, പ്രദീപ് നായർ ക്യാമറയും കൈകാര്യം ചെയ്യുന്നു.
Post Your Comments