GeneralNEWS

നൃത്ത വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചകളുമായി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 -ന്

 

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞു.

സ്പോൺസർമാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽവെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദർ മൽഹി, ഇന്ത്യൻ കോൺസുൽ ഉഷാ വെങ്കിടേശൻ, ഡാൻസിംഗ് ഡാംസൽസ് മാനേജിങ് ഡയറക്റ്റർ മേരി അശോക് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയാണ് ഡാൻസ് ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് .

ഡിസംബർ 17 -ന് ടൊറോന്റോ ഹാർബർഫ്രണ്ടിലുള്ള ഫ്ലെക്ക് ഡാൻസ് തിയേറ്ററിൽ വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവൽ അരങ്ങേറുക. എല്ലാ വൻ കരയേയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഇത്തവണ ഫെസ്റ്റിവലിന് ഉണ്ടായിരിക്കും.

വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കണ്ടുമുട്ടുന്ന വിവിധങ്ങളായ നൃത്തരൂപങ്ങൾ ക്രിസ്മസ് ചേരുവയോടെ സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ക്രിസ്മസ് സീസണിൽ നടക്കുന്ന ഈ വർഷത്തെ ഡാൻസ് ഫെസ്റ്റിവലിന്റെ പ്രത്യേകത . പ്രമുഖ കനേഡിയൻ നാടക നടനായ എലിയട്ട് റോസൻബെർഗാണ് സാന്റായായി സ്റ്റേജിലെത്തുന്നത്.

അടുത്ത വർഷത്തെ ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന അവിസ്മരണീയമായ നൃത്തവിസ്മയമാക്കാൻ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ചെയ്യുമെന്ന് എം പി സംഗം രമേശ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഓം സായി ഫിസിയോതെറാപ്പി ക്ലിനിക്ക് , മ്യൂസിയം ഡെന്റൽ എന്നിവരാണ് ഡാൻസ് ഫെസ്റ്റിവലിന്റെ പ്രധാന സ്പോൺസർമാർ. ബാരിസ്റ്റർ ആൻഡ് സോളിസിറ്റർ ലതാ മേനോൻ, അംബികാ ജൂവലറി, വിൻസ് തോമസ് , സുജിത്ത് നായർ, വിവേക് ഭട്ട് , നവീൻ വടലമുടി, വിജിത് വാസു, യൂറോജെറ്സ് , അമഞ്ജിത് സിംഗ് ലൈല എന്നിവരാണ് മറ്റു സ്‌പോൺസർമാർ.

ഹാർബർ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസിൽ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കുകയുള്ളൂ. ഡാൻസ് പ്രേമികൾക്ക് തങ്ങൾക്ക് ഇഷ്ട്ടമുള്ള സീറ്റുകൾ ഓൺലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 25 ഡോളറാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ഡാൻസിംഗ് ഡാംസൽസിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com സന്ദർശിക്കുക .

സാംസ്ക്കാരിക വളർച്ചയും വിനിമയവും ലക്ഷ്യമിട്ടു “ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ” ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഡാൻസിംഗ് ഡാംസൽസ് .

shortlink

Related Articles

Post Your Comments


Back to top button