CinemaIFFKNEWS

ദൈവത്തെ തൊട്ടുള്ള കളിവേണ്ട;ചലച്ചിത്രമേളയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘കാ ബോഡിസ്‌കേപ്‌സ്’ പ്രദര്‍ശിപ്പിക്കുന്ന കലാഭവന്‍ തീയേറ്ററിലേക്ക് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധ പ്രകടനം. ഇന്ന് രാ ത്രി 9-ഓടെ പ്രദര്‍ശിപ്പിക്കാന്‍ ഇരുന്ന ചിത്രത്തിനാണ് മേളയില്‍ തിരിച്ചടി നേരിട്ടത്. സ്വവര്‍ഗ്ഗ അനുരാഗം വിഷയമാകുന്ന ചിത്രത്തില്‍ ഹനുമാനെ അപമാനിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാറിന്റെ പ്രതിഷേധം. ചിത്രം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍മുന്‍പേ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തി. മേളയില്‍ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന കാ ബോഡിസ്‌കേപ്‌സിന്റെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. പോലീസ് സംഘം തീയേറ്ററില്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ ഭയന്ന് പലരും ചിത്രം കാണാതെ മടങ്ങിപോയി. ‘കാ ബോഡിസ്‌കേപ്‌സ്’ ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രമാണെന്നും ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും നേരെത്തെതന്നെ വിമര്‍ശനം ഉണ്ടായിരുന്നു. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും സംയുക്തമായി ചേര്‍ന്നാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button