CinemaGeneralNEWS

ഏറ്റവും പ്രിയപ്പെട്ട മലയാളചിത്രത്തെക്കുറിച്ച് മണിരത്നം

 

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന് കടുത്ത ഒരു ആരാധകന്‍ ഉണ്ട്. അത് മറ്റാരുമല്ല.. തമിഴകത്തെ പ്രിയ സംവിധായകന്‍ മണിരത്നം.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം എന്ന സിനിമയ്ക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ അത്ര വലുതായി ഒന്നുമില്ല എന്ന് പറയേണ്ടി വരും. എന്നാല്‍ ഒരു ചെറിയ കഥയെ വളരെ മനോഹരമായി പറയുന്ന ഈ ചിത്രം മലയാള സിനിമാ മേഖലയില്‍ ആക്കാലത്ത്‌ റെക്കോഡ് വിജയം നേടി. മലയാള സിനിമയുടെ സ്വഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടു വന്നതോടൊപ്പം ഈ ഹിറ്റ് ചിത്രം 3.5 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ആരാധകനാണ് സംവിധായകന്‍ മണിരത്‌നം. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം ഈ ചിത്രം വീണ്ടും വീണ്ടും കാണും. ഇങ്ങനെ കാണുന്നതിന് പിന്നില്‍ കാരണമുണ്ട്. ഒരു സാധാരണ കഥ എങ്ങനെ ഇത്രയും വലിയ ഹിറ്റായി എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഓരോ പ്രാവശ്യവും കാണുന്നതിലൂടെ താന്‍ ശ്രമിക്കുന്നതെന്ന് മണിരത്‌നം പറയുന്നു. എന്നാല്‍ ആ രഹസ്യം തനിക്ക് ഇന്നും അജ്ഞാതമാണെന്ന് മണിരത്നം പറയുന്നു.

ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button