ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം കൊലപാതകപ്രേരണയാകുന്ന ചിത്രമാണെന്ന രീതിയില്‍ അന്ന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ ഭാര്യയും മകളും ചേര്‍ന്ന് നടത്തുന്ന കൊലപാതകം മൂടിവയ്ക്കാന്‍ ജോര്‍ജ്കുട്ടി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇത്തരം പ്രമേയമുള്ള ചിത്രം പ്രേക്ഷകര്‍ കാണുന്നത് മൂലം കൊലപാതകപ്രേരണയേറും എന്നതായിരുന്നു ഒരുവിഭാഗം കൂട്ടരുടെ വിമര്‍ശനം. എന്നാല്‍ ചിത്രത്തിന് സമാനമായ സംഭവമാണ് തലയോലപ്പറമ്പിൽ എട്ട് വർഷം മുന്‍പ് അരങ്ങേറിയത്.സ്വകാര്യ പണമിടപാടുകാരനായ മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ അനീഷാണ് ദൃശ്യം എന്ന ചിത്രത്തെ അനുസ്മരിപ്പിക്കും വിധമുള്ള കൊലപാതകശ്രമം നടത്തിയത് . പ്രതി അനീഷ് മാത്യുവിന്റെന്റെ മൃതദേഹം കുഴിച്ചിട്ടയിടത്ത് ഇന്ന് ഉയര്‍ന്നു നില്‍ക്കുന്നത് ഇരുനില കെട്ടിടമാണ്. പ്രതിയുടെ അച്ഛനാണ് ദൃശ്യത്തിന് സാമനമായ കൊലപാതകകഥ മരണപ്പെട്ട മാത്യൂവിന്റെ മകളോട് തുറന്നുപറഞ്ഞത്. സിനിമയിലുള്ളതല്ല ശരിക്കും ജീവിതത്തിലേക്ക് പകര്‍ത്തപ്പെടുന്നത്. മറിച്ച് ജീവിതത്തിലെ സംഭവ വികാസങ്ങളാണ് സിനിമയ്ക്ക് പലപ്പോഴും പ്രമേയമായി തീരുന്നത്. ദൃശ്യം ഇറങ്ങുന്നതിനും എട്ടുവര്‍ഷം മുന്‍പേ അരങ്ങേറിയ കൊലപാതകശ്രമത്തെക്കുറിച്ചാണ് മുകളില്‍ പരാമര്‍ശിച്ചത് അതുകൊണ്ട് തന്നെ ദൃശ്യം കൊലപാതകപ്രേരണ സൃഷ്ടിക്കുന്ന ചിത്രമാണെന്ന വാദങ്ങളോട് യോജിക്കാനാകില്ല എന്നതാണ് സത്യം.
Post Your Comments