ലോസ് ആഞ്ചലീസ്: ഇരട്ട ഓസ്കര് ജേതാവ് എ ആര് റഹ്മാന് വീണ്ടും ഓസ്കാര്‍ നാമനിര്‍ദേശത്തിന് അരികില്‍.
ഫുട്ബോള്‍ ഇതിഹാസ താരം പെലെയുടെ ജീവിതകഥ,’പെലെ: ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്’ എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് റഹ്മാന് വീണ്ടും ഓസ്കറിലെത്തുന്നത്.
ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോങ് വിഭാഗങ്ങളിലാണ് റഹ്മാന് മത്സരിക്കുന്നത്. 145 സംഗീത സംവിധായകരാണ് റഹ്മാനൊപ്പം മത്സരത്തിനുള്ളത്. പെലെയിലെ ‘ജിംഗ’ എന്ന പാട്ട് 91 പാട്ടുകള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്.
ജനുവരി 24ന് ആണ് അന്തിമ നോമിനേഷന് പട്ടിക പ്രഖ്യാപിക്കുക.
പതിനൊന്നാം വയസ്സിൽ സംഗീത മേഖലയില്‍ കടന്നുവന്ന റഹ്മാന് ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം ആദ്യമായി നിർവഹിച്ചു. 1992-ൽ പുറത്തിറങ്ങിയ യോദ്ധ എന്ന മലയാളചലച്ചിത്രത്തിലൂടെ മലയാള സിനിമയിലു അദ്ദേഹമെത്തി. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്.
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. 2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി.
Post Your Comments