കൊച്ചി● ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ് വരൻ. വിജയലക്ഷ്മിയുടെ വസതിയിൽവെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങി വച്ച് ഇരുവരും മോതിരം കൈമാറി. മാര്‍ച്ച് 29നാണ് വിവാഹം
വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്തമായ ശബ്ദംകൊണ്ടും ശ്രദ്ധേയയായ വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്.
Post Your Comments