മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? മോഹന്‍ലാല്‍ ചിട്ടകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും, സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതിനാല്‍ സൂപ്പര്‍താരത്തിനു കേണല്‍ പദവി നഷ്ടമായേക്കും എന്നതായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വാര്‍ത്തകള്‍. വെള്ളിനക്ഷത്രം പോലെയുള്ള ചലച്ചിത്ര പ്രസിദ്ധീകരണം ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിക്കുകയായിരുന്നു . എന്നാല്‍ നാല് വര്‍ഷം മുന്‍പ് ചര്‍ച്ചയായ വിവാദം വീണ്ടും കുത്തിപൊക്കി വാര്‍ത്തായായി പ്രചരിപ്പിച്ചതാണ്. മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു എന്ന തരത്തിലായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്.
Post Your Comments