GeneralNEWS

വിമാനത്തില്‍വെച്ച് പീഡനശ്രമം; പരാതിയുമായി ടിവി താരം

കളേഴ്സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ നടിയായ ടിന ദത്തയ്ക്കാണ് വിമാനത്തില്‍വെച്ച് സഹയാത്രികന്റെ പീഡനശ്രമം നേരിടേണ്ടി വന്നത്. ടീനയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന രാജേഷ്‌ എന്നയാളാണ് താരത്തെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ടീനയുടെ ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍ ടീന രോഷത്തോടെ പ്രതികരിച്ചു. വിമാനത്തിലെ ജീവനക്കാര്‍ ഇടപ്പെട്ടുവെങ്കിലും ഇയാളെ സീറ്റില്‍ നിന്ന് മാറ്റിയിരുത്തിയതല്ലാതെ മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും ടീന പറയുന്നു. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ലായെന്നും ടീന വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് ടീന പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button