ഇരുപത്തിയൊന്നാമത് ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനു തന്നെ ക്ഷണിച്ചില്ലെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന്. സ്ഥലം എം.എല്‍.എയെ തന്നെ ചടങ്ങിന് ക്ഷണിക്കാതിരുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നും മുരളീധരന് വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാര്‍ ചവറു പറക്കാന്‍ ഉള്ളവര്‍ അല്ലെന്നും കെ. മുരളീധരന് പരിഹസിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ ആണ് ചടങ്ങിലെ വിശിഷ്ടാതിഥിയായി എത്തുന്നത്. മന്ത്രി എ.കെ.ബാലന് ചടങ്ങില്‍ അദ്ധ്യക്ഷനാകും. മന്ത്രി തോമസ് ഐസക്, എം.പി.മാരായ ശശി തരൂര്‍, സുരേഷ് ഗോപി,മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments