തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് നടി ഗൗതമി. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൗതമി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഗൗതമിയുടെ ആവശ്യം.
മോദിയെ അഭിസംബോധന ചെയ്താണ് ഗൗതമി കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, ചികിത്സ, രോഗം കുറഞ്ഞുവെന്ന വാര്‍ത്ത, അപ്രതീക്ഷിതമായ മരണം തുടങ്ങിയ സംഭവങ്ങളെല്ലാം സംശയാസ്പദമാണെന്ന് പറയുന്ന ഗൗതമി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് മക്കളുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടെന്നും അതിനെല്ലാം ഉത്തരം കണ്ടെത്താന്‍ കഴിയണമെന്നും ആവശ്യപ്പെടുന്നു.
Post Your Comments