ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേവാച്ച്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്നാല്‍ ആരാധകര്‍ നിരാശയിലാണ്. ട്രെയിലറില്‍ ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഒരു സീനില്‍ മാത്രമാണ് പ്രിയങ്കയുടെ സാന്നിധ്യം. ഇതേത്തുടര്‍ന്ന് പുറത്തിറങ്ങിയ ട്രെയിലറിന് വലിയ രീതിയില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഡ്വയന്‍ ജോണ്‍സനാണ് ചിത്രത്തില്‍ നായകന്.
ക്വാന്‍ഡിക്കോ ടെലിവിഷന്‍ സീരീസിലൂടെ അമേരിക്കന്‍ ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയായി തീര്‍ന്നിരിക്കുകയാണ് പ്രിയങ്ക. അതുകൊണ്ട് തന്നെ ആദ്യചിത്രത്തിന്റെ ട്രെയിലറില്‍ താരത്തിന് അല്പം പോലും പ്രാധാന്യം നല്‍കാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്.
ഇത് ആദ്യമായി അല്ല ബോളിവുഡ് സുന്ദരിമാരുടെ ഹോളിവുഡ് ചിത്രങ്ങളില്‍ ആവര്‍ക്ക് പരിഗണന കൊടുക്കാത്ത ട്രെയിലര്‍ പുറത്തിറങ്ങുന്നത്. മുന്‍പ് ദീപികാ പദുക്കോണിനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സിലും ഇതേപോലെ താരത്തിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വ്യാപക പരാതി അന്ന് ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ കാലിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രം അതേ പേരില്‍ അമേരിക്കയില്‍ പ്രശസ്തമായ സീരിയലുകളിലൊന്നാണ്. സേത് ഗോഡന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയന്‍ ജോണ്സന്, ഡാനി ഗാര്‍ഷ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹോളിവുഡില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ബേ വാച്ചില്‍ താനൊരു സൂപ്പര്‍ കൂള്‍ വില്ലത്തിയുടെ വേഷത്തിലാണ് എത്തുന്നതെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. പാരമൗണ്ട് പിക്ചേഴ്സ് റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം മെയിലാണ് തീയറ്ററുകളിലെത്തുന്നത്.
Post Your Comments