പ്രിയങ്കാ ചോപ്രയെ പിന്തള്ളി ദീപിക ഒന്നാമതെത്തിയിരിക്കുന്നു. ബ്രിട്ടീഷ് ദിന പത്രമായ ഈസ്റ്റേണ്‍ ഐ പ്രഖ്യാപിച്ച ഈ വര്‍ഷത്തെ സെക്‌സിയെസ്റ്റ് ഏഷ്യന്‍ വുമണാണ് ദീപികാ പദുക്കോണ്‍. നാല് തവണ വിജയിയായിട്ടുള്ള പ്രിയങ്ക ചോപ്രയെ പിന്തള്ളിയാണ് ദീപിക ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ദീപിക സെക്‌സിയെസ്റ്റ് വുമണായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഈസ്റ്റേണ്‍ ഐ പ്രാഖ്യാപിച്ച ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീകളുടെ പട്ടികയില്‍ ദീപികയ്ക്കും പ്രിയങ്കയ്ക്കും പുറമേ ആലിയ ഭട്ട്, കത്രീന കൈഫ്, സോനം കപൂര്‍ എന്നിവരും ആദ്യ പത്തിലുണ്ടായിരുന്നു. ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തും, കത്രീന, സോനം കപൂര്‍ എന്നിവര്‍ യഥാക്രമം ഏഴ്,എട്ട് സ്ഥാനങ്ങളിലുമാണുള്ളത്.
വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ ദീപിക ആകര്‍ഷണം എന്നു പറയുന്നത് വ്യത്യസ്ത തരത്തിലാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ശാരീരികമായി മാത്രമല്ല, ആത്മവിശ്വാസവും, നിഷ്‌കളങ്കതയുമെല്ലാം ആകര്‍ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയങ്കയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി ദീപിക ഒന്നാമതെത്തി.
Post Your Comments