CinemaGeneralNEWS

‘ഞാനും മമ്മൂട്ടിയും ഒന്നിച്ച ചിത്രങ്ങളെല്ലാം വിജയിച്ചപ്പോള്‍ ചിലര്‍ക്ക് അസൂയ മമ്മൂട്ടി,പെട്ടി,കുട്ടി എന്നരീതിയില്‍ പരിഹസിച്ചു’ മമ്മൂട്ടിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ആദ്യമായി പ്രതികരിക്കുന്നു

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് കലൂര്‍ ഡെന്നിസ്.ഏകദേശം 130 ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. കഥകള്‍ എഴുതികൊണ്ടായിരുന്നു കലൂര്‍ ഡെന്നിസിന്റെ സിനിമയിലേക്കുള്ള തുടക്കം. പിന്നീടാണ് തിരക്കഥാകൃത്തായി മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുത്തത്.എണ്‍പതിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. ജോഷി-മമ്മൂട്ടി -കലൂര്‍ ഡെന്നിസ് കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. ചിത്രങ്ങള്‍ തുടരെ തുടരെ ഹിറ്റായി മാറിയപ്പോള്‍ പലര്‍ക്കും അസൂയ തോന്നിയിരുന്നുവെന്ന് കലൂര്‍ ഡെന്നിസ്. ഒരേ ഫോര്‍മാറ്റില്‍ പറഞ്ഞ ഞങ്ങളുടെ ചിത്രത്തെ പലരും മമ്മൂട്ടി,പെട്ടി,കുട്ടി എന്ന രീതിയില്‍ കളിയാക്കി. അങ്ങനെയുള്ള സിനിമകളിലൊക്കെ മമ്മൂട്ടിയാകും നായകന്‍, കൂടെ ബേബി ശാലിനിയും ഉണ്ടാകും, മമ്മൂട്ടിയുടെ കയ്യില്‍ മിക്കപ്പോഴും ഒരു പെട്ടിയും ഉണ്ടാകും.അങ്ങനെയുള്ള ചിത്രങ്ങള്‍ തുടരെ തുടരെവന്ന് ഹിറ്റായപ്പോഴുള്ള അസൂയ കൊണ്ടാണ് മമ്മൂട്ടി,പെട്ടി,കുട്ടി എന്നരീതിയില്‍ പലരും കളിയാക്കിയിരുന്നതെന്ന് കലൂര്‍ ഡെന്നിസ് പറയുന്നു.

kadha

പിന്നീട് മമ്മൂട്ടിയും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങിയെന്നും കലൂര്‍ ഡെന്നിസ് വ്യക്തമാക്കി. ഒരേഫോര്‍മാറ്റിലുള്ള ചിത്രങ്ങളെന്നു പലരും പറഞ്ഞപ്പോള്‍ മമ്മൂട്ടിക്കും പിന്നെ തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരു ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ഡേറ്റ് ഇല്ലാത്ത കാരണം പറഞ്ഞ് മമ്മൂട്ടി തന്നെ ഒഴിവാക്കിയതായും, അവിടെവെച്ചു പരസ്പരം വഴക്കിട്ടതായും കലൂര്‍ ഡെന്നിസ് പറയുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു ചിത്രം ചെയ്തത്.

മമ്മൂട്ടിയുമായുള്ള ‘പിണക്കം’ ഇണക്കമായതിനെക്കുറിച്ച് കലൂര്‍ ഡെന്നിസ്

മമ്മൂട്ടിയുമായി പിണങ്ങിയിരുന്ന സമയം ഒരു സിനിമയുടെ ലൊക്കേഷനില്‍വച്ച് ഞങ്ങള്‍ വീണ്ടും കാണുകയുണ്ടായി. അവിടെവെച്ച് മമ്മൂട്ടി എന്നോട് സംസാരിച്ചു.സുഖമാണോ?എന്നൊക്കെ അന്വേഷിച്ചു, പിന്നീട് ഞങ്ങള്‍ കാറില്‍ ഒന്നിച്ചാണ് അവിടെനിന്ന് തിരിച്ചത്,കാറില്‍വെച്ച് ഒരുപാട് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചു.എല്ലാ പിണക്കങ്ങളും മറന്ന് തന്നോട് ഇങ്ങോട്ട് വന്നുമിണ്ടിയത് മമ്മൂട്ടിയുടെ നല്ല മനസ്സായി കാണുന്നുവെന്നും, ഞങ്ങള്‍ പഴയപോലെ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു.

സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിലാണ് കലൂര്‍ ഡെന്നിസ് മനസ്സ്തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button