Uncategorized

ജയലളിത അവസാനം ആവശ്യപ്പെട്ടത് നടൻ വിജയ് യെപാര്‍ട്ടിയിലെത്തിയ്ക്കണം എന്നായിരുന്നു എന്ന് തമിഴ് മാധ്യമങ്ങള്‍.

ചെന്നൈ: രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അതീവ ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ അവസാനമായി പിന്‍ഗാമി ഒ പനീര്‍ശെല്‍വത്തോട് ജയലളിത ആവശ്യപ്പെട്ടത് ഇളയദളപതിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ് പാര്‍ട്ടിയിലെത്തണം എന്നായിരുന്നു എന്ന് ചില തമിഴ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കണമെന്നും ഇതിനു ഇളയദളപതിയും തമിഴ് സൂപ്പര്‍ താരവുമായ വിജയിയെ പാര്‍ട്ടിയിലെത്തണം ജയലളിത പനീര്‍ശെല്‍വത്തോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമായിരുന്നു. എഐഎഡിഎംകെയുടെ നേതൃനിരയിലേയ്ക്കു വിജയിയെ എത്തിക്കണമെന്നതായിരുന്നു അമ്മയുടെ പ്രധാന ആവശ്യവും.
തമിഴ്നാട് മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴും പലതവണ വിജയിയെ തന്റെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ജയലളിത ശ്രമം നടത്തിയിരുന്നു.

എന്നാല്‍, രാഷ്ട്രീയ പ്രവേശത്തിനു സമയമായില്ലെന്നു ചൂണ്ടിക്കാട്ടി വിജയിയുടെ അച്ഛന്‍ ശേഖരന്‍ ഇത് തടയുകയായിരുന്നു. എന്നാല്‍, ജയലളിത ആശുപത്രിയില്‍ കിടക്കുമ്ബോള്‍ വിജയിയും പിതാവും ഇവരെ വന്നു കണ്ടിരുന്നു. വിജയിയുടെ താരമൂല്യം പാര്‍ട്ടിക്കു പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന ആവശ്യമാണ് അന്ന് ജയലളിത വിജയിയുടെ പിതാവ് ആര്‍ ചന്ദ്രശേഖറിനോടു ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കാം അമ്മ ആരോഗ്യത്തോടെ തിരികെ വരണമെന്ന ആഗ്രഹമാണ് വിജയിയുടെ പിതാവ് അന്ന് മുന്നോട്ടു വച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സിനിമാ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് വിജയിയും പിതാവും ജയലളിതയും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളുണ്ടായിരുന്നു. സണ്‍ നെറ്റ് വര്‍ക്കിന്റെ സിനിമകളെച്ചൊല്ലിയാണ് അന്ന് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് ജയലളിത തന്നെ ഇടപെട്ട് രമ്യമായി പരിഹരിക്കുകയായിരുന്നു. തന്റെ മരണത്തോടെ അനാഥമാകുന്ന എഐഎഡിഎംകെയെ നയിക്കുന്നതിനു തമിഴ്നാട്ടിലെ കരുത്തനായ ഒരു നേതാവിനെ തന്നെ ആവശ്യമുണ്ടെന്നായിരുന്നു ജയലളിത കരുതിയിരുന്നത്. മരണം ഉറപ്പായ സാഹചര്യത്തില്‍ വിജയ് തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും, തന്റെ മരണത്തിനു മുന്‍പ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകണമെന്നും ജയലളിത ആഗ്രഹിച്ചിരുന്നതായും ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button