CinemaGeneralNEWS

വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു നടന്‍റെ കുട്ടിക്കാലം മാത്രമേ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ, ആ നടന്റെ അനുഗ്രഹമാകാം ഋത്വിക് റോഷന്റെ വലിയ വിജയം….

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ മികച്ച പ്രതികരണം നേടിമുന്നേറുമ്പോള്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമ കോളങ്ങളിലെ പ്രധാന ചര്‍ച്ചയായി മാറുന്നത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ന്‍ ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഉറ്റ ചങ്ങാതി ബിബിന്‍ ജോര്‍ജിനൊപ്പം എഴുതിയ ആദ്യ സിനിമ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നാദിര്‍ഷ തന്നെ സംവിധാനം ചെയ്ത അമര്‍അക്ബര്‍ അന്തോണിയാണ് ഇവരുടെ ആദ്യ ചിത്രം. ചിത്രം ഹിറ്റായതോടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. താനും സുഹൃത്തും ചേര്‍ന്ന് എഴുതിയ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയില്‍ നായകവേഷം അവതരിപ്പിച്ചുകൊണ്ടാണ് വിഷ്ണു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അന്തരിച്ച പ്രിയകലകാരന്‍ കലാഭവന്‍ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രേക്ഷകരുടെ മനസ്സില്‍ നേരെത്തെതന്നെ സ്ഥാനം നേടിയിരുന്നു.

baachlor
പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്. മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച വിഷ്ണുഉണ്ണികൃഷ്ണന് തീര്‍ച്ചയായും മണി എന്ന വലിയ കലാകാരന്റെ അനുഗ്രഹമുണ്ടാകാം. ആ നടന്‍റെ അനുഗ്രഹമാകാം വിഷ്ണു ഉണ്ണികൃഷ്ണന്‍റെ വലിയ വിജയം.

shortlink

Related Articles

Post Your Comments


Back to top button