BollywoodCinemaNEWS

ഐശ്വര്യറായി വ്യാജ ആത്മഹത്യ വാര്‍ത്ത ; നിയമ നടപടിക്ക് ബച്ചന്‍ കുടുംബം

 

ഐശ്വര്യറായി ആത്മഹത്യാശ്രമം നടത്തിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബച്ചന്‍ കുടുംബം. വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഐശ്വര്യ റായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ‘യേ ദില്‍ ഹെ മുഷ്കില്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രണ്‍ബീര്‍ കപൂറുമൊത്ത് നടത്തിയ ഫോട്ടോ ഷൂട്ട് വിവാദമായിരുന്നു. ഇത് ഐശ്വര്യയുടെ കുടുംബ ജീവിതത്തെ ബാധിച്ചുവെന്നും അതിനാല്‍ അമിതമായ അളവില്‍ മരുന്നു കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു എന്നും കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്തയോട് പരസ്യമായി പ്രതികരിക്കാന്‍ ഐശ്വര്യയോ അഭിഷേകോ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button