പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന് വിവാഹിതയായി. സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്. കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍ ചാറ്റര്‍ജി. ഇരുവരും തമ്മില്‍ ഏറെ നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.
പരമ്പരാഗത ഇന്ത്യന്‍ സംഗീതവും വെസ്റ്റേണ്‍ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ സംഗീതപരിപാടിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് പുര്‍ബയാന്‍ ചാറ്റര്‍ജി.
Post Your Comments