
നടന്‍ ബാലയും ഗായിക അമൃതാസുരേഷും വിവാഹമോചിതരായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ച ചില ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ ബാല വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ എന്നോട് മാപ്പ് പറയേണ്ടതില്ലെന്നും, പക്ഷേ ദൈവത്തോട് മാപ്പ് പറഞ്ഞേ മതിയാകുവെന്നും ബാല പ്രതികരിച്ചിരുന്നു. തന്റെ വിവാഹമോചനം തെറ്റായിരുന്നുവെന്ന് ബാല പറഞ്ഞാതായും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതികരണവുമായി ബാല വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ വിവാഹമോചനം തെറ്റായിരുന്നുവെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു മാഗസിന് നല്‍കിയ അഭിമുഖം വളച്ചൊടിക്കപ്പെട്ടതാണ് ഇതിനെല്ലാം കാരണം. ആള്‍ക്കാര്‍ക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുതെന്നും ബാല കൂട്ടിച്ചേര്‍ത്തു. വിവാഹമോചനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ല ബാലാ വ്യക്തമാക്കുന്നു.
Post Your Comments