സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതുടര്‍ന്ന് പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. എല്ലാ നൈറ്റ് ക്ലബ്ബുകളിലും കുടിക്കുന്നതിനു മുന്‍പ് ദേശീയഗാനം പാടേണ്ടതല്ലേ? രാംഗോപാല്‍ വര്‍മ്മ പരിഹാസരൂപേണ ചോദിക്കുന്നു. ട്വിറ്ററിലൂടെ പന്ത്രണ്ട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധിയുടെ തീരുമാനത്തിലെ പ്രതിഷേധം രാംഗോപാല്‍ വര്‍മ്മ അറിയിക്കുന്നത്.
ടെലിവിഷനിലും റേഡിയോയിലെയും എല്ലാ പരിപാടികള്‍ക്ക് മുന്‍പും ദേശീയഗാനം കേള്‍പ്പിക്കേണ്ടതല്ലേ? പത്രങ്ങളുടെ ഒന്നാം പേജില്‍ ദേശീയഗാനം അച്ചടിക്കേണ്ടതല്ലേ? എന്നിങ്ങനെ വിമര്‍ശനപരമായ പന്ത്രണ്ട് ചോദ്യങ്ങളാണ് രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നത്. എന്തുകൊണ്ടാണ് സ്കൂള്‍ കുട്ടികളെകൊണ്ട് മാത്രം ദേശീയഗാനം ചൊല്ലിക്കുന്നത് എല്ലായിടവും അതിന്‍റെ ആവശ്യകതയില്ലേയെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്റര്‍ കുറിപ്പിലൂടെ ചോദിക്കുന്നു.
Post Your Comments