1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് കുഞ്ചന്‍. മോഹന്‍ എന്ന യഥാര്‍ത്ഥ പേരില്‍ നിന്നും കുഞ്ചന്‍ എന്ന പേരിലേക്ക് മാറിയതിനെ കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
കെ പി പിള്ളയുടെ നഗരം സാഗരം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തിക്കുറുശ്ശി സുകുമാരന്‍ നായര്‍ ആണ് ഈ പേര് നല്‍കിയത്. ‘എടാ നിനക്ക് ഞാന്‍ ഈ പേര് നല്കുന്നു. നിനക്ക് അത് നല്ല യോജിക്കും’ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സംഖ്യ ശാസ്ത്രവും മറ്റും നോക്കിയാണ് തനിക്ക് ആ പേര് നല്‍കിയതെന്ന് വിശ്വസിക്കുന്ന കുഞ്ചന്‍ പ്രേംനസീര്‍ മുതല്‍ പുതിയ തലമുറയിലെ ആളുകള്‍ വരെ ഉള്ളവരോട് പ്രവര്‍ത്തിച്ച തനിക്ക് ഈ പേര് ഒരു വരദാനമാണെന്നും പറയുന്നു.
ഫോര്‍ട് കൊച്ചിക്കാരനായ താന്‍ കോയാമ്പത്തൂരില് ഒരു ജോലി ചെയ്യുന്നയിടക്ക് മലയാളി സമാജം പോലുള്ളവയില്‍ ചെറിയ നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. അതുവഴിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. ഒരു തമിഴ് സുഹൃത്തിന്റെ സഹായത്തോടെ കിട്ടിയ മനൈവി ആണ് ആദ്യ ചിത്രം. ഈ തമിഴ് ചിത്രത്തില്‍ നാഗേഷ് ആയിരുന്നു നായകന്. അന്ന് 75 രൂപ പ്രതിഫലം കിട്ടിയത് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments