അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്… ഈ വരികള്‍ മലയാളികള്‍ മറക്കാന്‍ ഇടയില്ല. സ്വന്തം സംഗീതത്തില്‍ രാഘവന് മാസ്റ്റര്‍ ആലപിച്ച ഗാനമാണിത്. മലയാള ചലച്ചിത്ര നാടക ലളിത ഗാന രംഗങ്ങള്‍ക്ക് ഒരു പിടി നല്ലപാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകന് രാഘവന് മാസ്റ്റര്‍ ജന്മദിനമാണ് ഡിസംബര്‍ 2.
മലയാളചലച്ചിത്രസംഗീതരംഗത്തെ അനശ്വര സംഗീതസംവിധായകനായിരുന്ന കെ.രാഘവന് മാസ്റ്റര്‍ 1913 ഡിസംബര്‍ 2 കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ തലായി എന്ന സ്ഥലത്താണ് ജനിച്ചത്. സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. പി.എസ്. നാരായണയ്യരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ച അദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. പ്രവര്‍ത്തിച്ചിട്ടുണ്ട്. 100ആം പിറന്നാള്‍ ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലിരിയ്ക്കേ 2013 ഒക്ടോബര്‍ 19നു ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
രാഘവന് മാസ്റ്റര്‍ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകന് എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ് രാഘവന് മാസ്റ്ററുടെ സംഗീതസംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
നാഴൂരി പാല് ക്കൊണ്ട് നാടാകെ കല്യാണം, മഞ്ഞളരച്ചു നീരാടുമ്പോള്‍ .. അനുരാഗമെന്തെന്നു ഞാന്‍ അറിഞ്ഞു, മഞ്ജുഭാഷിണി മണിയറ വീണയില്‍… തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരമാണ്.
താലമുറ തലമുറകളിലായി പാറി കളിക്കുന്ന നാടക ഗാനങ്ങളില്‍ ഒന്നാണ് പാമ്പുകള്‍ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട്…… ഇതും മാസ്റ്ററുടെ ഗാനമാണ്.
Post Your Comments