BollywoodCinemaIndian CinemaNEWS

നഗ്നത പ്രദര്‍ശനം; വിവാദം വിട്ടൊഴിയാതെ രാധിക ആപ്തെ

ബോളിവുഡിലെ ബോള്‍ഡ് നടി എന്ന് വിശേഷിപ്പിക്കുന്ന രാധിക പുതിയ വിവാദത്തില്‍ കുളിക്കുകയാണ്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ബോംബാരിയോ എന്ന ചിത്രത്തിലെ രാധികയുടെ നഗ്ന വീഡിയോ പുറത്തായി. ബോളിവുഡിലെ ഒരു താരത്തോടൊപ്പമുള്ള രംഗങ്ങളാണ് പുറത്തായിരിക്കുന്നത്.

മൈക്കല്‍ ഇ വാര്‍ഡ് ആണ് ബോംബാരിയയുടെ സംവിധായകന്‍. മാഡ്‌ലി എന്ന ഹ്രസ്വചിത്രത്തിലെ രാധികാ ആപ്‌തേയുടെ നഗ്ന രംഗങ്ങള്‍ പുറത്തായ സമയത്ത് തന്നെയാണ് ഈ ചിത്രവും ഷൂട്ട്‌ ചെയ്തതെന്നും മറ്റൊരു ചിത്രത്തിലെ ദൃശ്യങ്ങള്‍ വിവാദമായപ്പോള്‍ ഈ ദൃശ്യങ്ങള്‍ മാറ്റണമോ എന്നും ചോദിച്ചിരുന്നതായി സംവിധായകന്‍ പറയുന്നു.

മേഘ്ന എന്ന ഒരു ഫിലിം പബ്ലിസിസ്റ്റിനെയാണ് രാധികാ ആപ്‌തേ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെരുവില്‍ വച്ച് ഫോണ്‍ മോഷണം പോകുമ്പോള്‍ മോഷ്ടാവിനെ പിന്തുടരുന്ന മേഘ്ന ഫോണിലുള്ള തന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന് ആശങ്കപ്പെടുന്നതാണ് സിനിമയുടെ പ്രമേയം

shortlink

Related Articles

Post Your Comments


Back to top button