Uncategorized

ആ ചിത്രം വേണ്ടെന്നുവെച്ചതിൽ കുറ്റബോധമുണ്ട് ; ഭാമ

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അവസാന ചിത്രമായിരുന്നു വേട്ട. മഞ്ജു വാര്യർ നായികാവേഷത്തിലെത്തിയ ചിത്രം തീയേറ്ററുകളിൽ വിജയമുണ്ടാക്കി . എന്നാൽ നടി ഭാമയ്ക്ക് ഈ ചിത്രം ഒരു നഷ്ടമായിരുന്നുവത്രെ . വേട്ടയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പെയറായി ആദ്യം തീരുമാനിച്ചിരുന്നത് ഭാമയെ ആയിരുന്നു . എന്നാൽ ചില അന്യഭാഷാ ചിത്രങ്ങളുടെ തിരക്കുമൂലം ആ ചിത്രം ഏറ്റെടുക്കാൻ ഭാമയ്ക്കായില്ല ‘ വേട്ടയിലെ രാവു മായവെ എന്ന ഗാനം ഞാനാണ് പാടാനിരുന്നത് , അഭിനയിക്കാനാവാത്തത് കൊണ്ട് പിന്നീട് പാടാനുള്ള താല്പര്യവും പോയി ‘ ഭാമ പറയുന്നു . എന്നാൽ ആ തീരുമാനത്തിൽ ഇപ്പോൾ കുറ്റബോധമുണ്ടെന്നും നടി പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button