1000, 500 രൂപാനോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഓര്‍ക്കാപ്പുറത്തുണ്ടായതുകൊണ്ട് ജനങ്ങള്‍ അതിനെ നേരിട്ടത് പല തരത്തിലാണ്. ഈ അപ്രതീക്ഷിതമായ പ്രഖ്യാപനത്തെക്കുറിച്ച് സിനിമാതാരം ഇന്ദ്രന്‍സിന്റെ അഭിപ്രായം ഇങ്ങനെയാണ്. പ്രധാന മന്ത്രിയുടെ ഈ തീരുമാനം ധീരമായ പ്രവര്‍ത്തിയാണ്. ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടങ്കിലും അതില്‍ ആരും വിമര്‍ശനം ഉയര്‍ത്തേണ്ടതില്ല. ഇത് വഴി സമീപഭാവിയില്‍തന്നെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യമായ നേട്ടങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പലരും പൂഴ്ത്തിവച്ചിരുന്ന പണം പുറത്തെടുക്കേണ്ടി വന്നപ്പോള്‍ അപമാനിതരായ ഒരു കാഴ്ചയും ഉണ്ടായിട്ടുണ്ട്. ചില വീടുകളില്‍ ചില അമ്മൂമ്മമാര്‍ അരിക്കലത്തിലും ഒക്കെ സൂക്ഷിച്ചുവച്ചിരുന്ന പണം വെറുതെ ആയതുപോലെ തോന്നിപ്പോയി. എല്ലാം രാജ്യത്തിന്റെ ആവശ്യമായി കരുതിയാല്‍ മതിയെന്നും താരം പറയുന്നു.
കൈയ്യില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കൂമ്പാരമൊന്നും ഭാഗ്യത്തിന് ഉണ്ടായിരുന്നില്ലായെന്നും അതില്‍ ആശ്വാസം കണ്ടെത്തുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു നിര്‍ത്തി
Post Your Comments