പ്രതിസന്ധികളെയൊക്കെ മറികടന്നാണ് ഈവെള്ളിയാഴ്ച തന്റെ ചിത്രം തീയേറ്ററിലേക്ക് എത്തുന്നതെന്ന് സംവിധായകന് വിനയന്. കുട്ടികള്‍ക്ക് ആവേശം പകരാനെത്തുന്ന ‘ലിറ്റില്‍ സൂപ്പര്മാന് ത്രീഡി’ എന്ന വിനയന് ചിത്രം പുത്തന്‍ ഭാവത്തില്‍ വരുമ്പോള്‍ സംവിധായകനായ വിനയനും ചിലത് പറയാനുണ്ട്. ഫേസ് ബുക്കിലൂടെയാണ് സിനിമയെ സംബന്ധിച്ചുള്ള വിവരണം വിനയന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം LITTLE SUPER MAN 3D പുതിയ ഭാവത്തിൽ ഡിസംബർ രണ്ടിനു തീയറ്ററുകളിൽ എത്തുന്നു.
തികച്ചും കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ പുതിയ ഗ്രാഫിക്സ് വർക്കുകളും ആക്ഷൻ സ്വീക്വൻസുകളുമായി സെൻസർ ബോർഡ് നിർദ്ദേശിച്ച തിരുത്തലുകളോടെ ആണ് സിനിമ റിലീസ് ചെയ്യുന്നത്.എൻെറ ഈ ചിത്രം നേരിടേണ്ടിവന്ന പ്രതിസന്ധികളേപ്പറ്റിയൊന്നും ഞാനിവിടെ പ്രതി പാദിക്കുന്നില്ല.ജംഗിൾ ബുക്കുപോലെ കുട്ടികൾ കാണേണ്ട ഒരു സിനിമ ആയതിനാൽ കൂടുതൽ വിവാദങ്ങൾക്കോ, നിയമയുദ്ധത്തിനോ ഞാൻ പോയില്ല എന്നതാണു സത്യം ! വ്യത്യസ്ഥങ്ങളായ എൻെറ സിനിമകൾ സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർ മലയാളത്തിനു തികച്ചും പുതുമയാർന്ന ഈ കൺസപ്റ്റും സ്വീകരിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും എല്ലാം എന്നേ നിലനിർത്തിയ സ്നേഹസമ്പന്നരായ സുഹൃത്തുക്കൾക്കു ഹൃദയത്തിൻെറ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
Post Your Comments