BollywoodGeneralNEWS

ആഹാരം നല്‍കിയ എന്റെ മകളോട്തന്നെ ഇത് വേണമായിരുന്നോ?വീട്ടുജോലിക്കാരിയായ ഫര്‍സാനയുടെ അമ്മ ആമിര്‍ ഖാനോട് ചോദിക്കുന്നു

ബോളിവുഡ് സൂപ്പര്‍താരം ആമിറിന്റെ വീട്ടില്‍നടന്ന മോഷണകുറ്റവുമായി ബന്ധപ്പെട്ട് ആമിറിന്റെ വീട്ടിലെ ജോലിക്കാരിയായ ഫര്‍സാനയെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെതിരെ ഫര്‍സാനയുടെ മാതാവ്‌ കെസര്‍ ബീഗത്തിന് ആമിറിനോട് ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ്.

’18 വര്‍ഷത്തെ വിശ്വസ്തതയ്ക്ക് നിങ്ങള്‍ എന്റെ മകള്‍ക്ക് നല്‍കിയ പ്രതിഫലം ഇതാണോ ?’ ഹൃദയം പൊട്ടുന്ന വേദനയോടെ കെസര്‍ ബീഗം ചോദിക്കുന്നു.

“സ്വന്തം വീട്ടിലെക്ക് എന്റെ മകള്‍ അങ്ങനെ വരാറേ ഉണ്ടായിരുന്നില്ല. 18 വര്‍ഷ കാലം അത്രമേല്‍ വിശ്വസ്തതയോടെയാണ് അവള്‍ അവിടെ ജോലി ചെയ്തിരുന്നത്. ഈ കൂറിന് പ്രതിഫലമാണോ ഇപ്പോള്‍ എന്റെ മകള്‍ക്ക് നല്‍കിയത്”. വേദനയോടെ കെസര്‍ ബീഗം പറഞ്ഞു നിര്‍ത്തുന്നു.

കഴിഞ്ഞ ദിവസമാണ് ആമിര്‍ഖാന്റെ വീട്ടില്‍ നിന്നും 80 ലക്ഷം രൂപ വില മതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയത്.ഇതേതുടര്‍ന്ന് ആമിറും ഭാര്യയും പൊലീസില്‍ പരാതിനല്‍കി. വീട്ടില്‍ അതിക്രമിച്ചുകയറി മോഷണം ചെയ്തതിന്റെ യാതൊരു തെളിവും പൊലീസിന് കണ്ടെത്തനായില്ല, തുടര്‍ന്ന് 18 വര്‍ഷം ഇവര്‍ക്കൊപ്പം ജോലിചെയ്തിരുന്ന ഫര്‍ഹാനയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button