ബിഗ് ബജറ്റ് സിനിമകളുടെ വിനോദനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തീയേറ്ററുകളിൽ വിജിലൻസ് പരിശോധന നടത്തി. മലപ്പുറം ജില്ലയിലാണ് സംഭവം. ‘കബാലി’ സിനിമയുടെ പ്രദർശനം നടക്കുമ്പോള്‍ ഒരാഴ്ചയ്ക്കിടെ 1.12 ലക്ഷം നികുതി വെട്ടിച്ച മഞ്ചേരിയിലെ രണ്ടു തീയേറ്ററുകള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. 18000 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ വളാഞ്ചേരിയിലെ ഒരു തീയേറ്ററിനുമെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിലെ മറ്റു തീയേറ്ററുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Post Your Comments