Mollywood

രക്തം കൊണ്ടെഴുതിയ പ്രേമലേഖനത്തിനു മറുപടിയുമായി കാളിദാസ്

ആരാധകരുടെ സ്നേഹവും ആശംസകളും നിറഞ്ഞ കത്തുകള്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു പുതിയ കാര്യമല്ല. മലയാളത്തിന്റെ പുതിയ താര നക്ഷത്രം കാളിദാസനും കിട്ടി ഇതുപോലൊരു കത്ത്. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊക്കെ ഇത് വരെ കിട്ടിയ കത്തുകളില്‍ നിന്നും വ്യത്യസ്തമാണ് കാളിദാസന് കിട്ടിയ കത്ത്.

‘കണ്ണേട്ടാ, ലവ് യു’ എന്നാണ് കത്തില്‍ എഴുതിയിരുന്നത്. അതും സ്വന്തം രക്തം കൊണ്ട്. എന്നാല്‍ ഇത് തന്നെ വളരെ അസ്വസ്ഥനാക്കിയെന്ന് കാളിദാസ് പറയുന്നു. ആരാധികയുടെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്താണ് കാളിദാസ് ഇങ്ങനെ പ്രതികരിച്ചത്. ഇത്തരം കത്തുകള്‍ അല്ല തനിക്ക് വേണ്ടതെന്നും തന്നോടുള്ള സ്നേഹം സിനിമ കണ്ടാണ്‌ പ്രകടിപ്പിക്കേണ്ടതെന്നും താര പുത്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button