ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താര ജോഡി ബ്രാഞ്ജലീന, സിനിമയിലെന്നത് പോലെ ആഘോഷമാക്കിയ കുടുംബജീവിതം നയിച്ച താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. ബ്രാഡ്പിറ്റ് – ആഞ്ജലീന ജോഡികള്‍ ഒന്നിച്ച് ബ്രാഞ്ജലീന എന്ന പേരിലാണ് അറിയപ്പെട്ടത്. ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം ആഞ്ജലീനയാണ് ആദ്യം അറിയിച്ചതും.
എന്നാല്‍, വിവാഹമോചനം ആഞ്ജലീനയെ തകര്‍ത്തുകളഞ്ഞു എന്നാണ് വാര്‍ത്തകള്‍ . മാനസികമായി തളര്‍ന്ന താരം വിഷാദ രോഗത്തിന്റെ പിടിയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുഴുവന്‍ സമയവും നടി ഇപ്പോള്‍ പുകവലിയാണ്. സ്തനാര്ബുദത്തോടെ ലഹരി ഉപേക്ഷിച്ച ആഞ്ജലീന വീണ്ടും ലഹരിക്ക് അടിമപ്പെടുകയാണെന്നും വാര്‍ത്തകളുണ്ട്. ആഞ്ജലീനക്ക് വിവാഹമോചനത്തെ അതിജീവിക്കാന്‍ ആയിട്ടില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. താരജോഡിക്ക് ആറു മക്കളുണ്ട്.
Post Your Comments