CinemaGeneralMollywood

സത്യത്തിനല്ല തെളിവിനാണ് പ്രാധാന്യം, ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നു

മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 10 കൽപനകൾ എന്ന ചിത്രത്തിനെക്കുറിച്ച് ആരാധകരോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് നടിയും സാമൂഹിക പ്രവര്ത്തകയുമായ ഭാഗ്യലക്ഷ്മി. ഒരു വിനോദോപാധിയായി നാം കാണുന്ന സിനിമയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാഴ്ചക്കാരെ രസിപ്പിക്കുന്നതിനപ്പുറം  ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ടെന്നു നടി പറയുന്നു. അതിന് ഉദാഹരണമായി 10 കൽപനകളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതൊരു നല്ല ചിത്രമാണെന്നും എല്ലാവരും കാണണമെന്നും നടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ :

സിനിമയെ എന്നും ഒരു വിനോദോപാധിയായി തന്നെയാണ് നമ്മൾ കാണുന്നത്.
പ്രേക്ഷകനെ രസിപ്പിക്കുക എന്നതാണ് ഉദ്ദേശം.
എങ്കിലും ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുന്ന സിനിമകളും ഉണ്ടാവാറുണ്ട്..നിർമ്മാതാവിനും സംവിധായകനും സാമൂഹിക പ്രതിബദ്ധതയുണ്ടാവണം..എങ്കിലേ പ്രേക്ഷകനും ആ
കലയോട് അൽപ്പമെങ്കിലും വിശ്വാസമുണ്ടാവൂ.
ഇന്നലെ ഞാൻ ഒരു സിനിമ കണ്ടു..
“10 കൽപനകൾ”..തികച്ചും സാമൂഹിക പ്രസക്തിയുളള വിഷയം..നിയമത്തിൽ സത്യത്തിനല്ല തെളിവിനാണ് പ്രാധാന്യം.ഈ അവസ്ഥയിൽ എന്തായിരിക്കണം നമ്മൾ ചെയ്യേണ്ടത്..നല്ല വിഷയം…സിനിമയുടെ വ്യാപാര തന്ത്രമായ ഡാൻസില്ല,ഡ്യൂയറ്റില്ല.പ്രണയമില്ല. ഫൈറ്റില്ല..
അങ്ങനെയൊരു സിനിമ ചെയ്യാൻ ധൈര്യം വേണം.. അനൂപ് മേനോൻ നന്നായി എന്ന് പറയേണ്ടതില്ല.ആ പുതിയ വില്ലനും (സോറി പേരറിയില്ല.).ഗംഭീരം… ഇതൊരു നല്ല സിനിമയാണ്…പോയ്ക്കാണൂ.ഇവരെ പ്രോത്സാഹിപ്പിക്കൂ.

shortlink

Related Articles

Post Your Comments


Back to top button