BollywoodCinemaIndian CinemaMollywoodNEWSVideos

97 കിലോയില്‍ നിന്നും സിക്സ് പാക്കിലേക്ക്; അമീറിന്റെ മാറ്റം കാണാം

ഓരോ ചിത്രത്തിനും കഥാപാത്രത്തിനും വേണ്ടി അഭിനേതാക്കള്‍ തങ്ങളുടെ ശാരീരിക മാനസിക തലങ്ങളില്‍ ശ്രമകരമായ പ്രവര്‍ത്തികള്‍ നടത്താറുണ്ട്. ഇവിടെ ഇപ്പോള്‍ ആരാധകര്‍ അത്ഭുതത്തോടെ നോക്കുന്ന ഒന്നാണ് അമീര്‍ഖാന്റെ മാറ്റം.

‘ദംഗല്‍ എന്ന പുതിയ ചിത്രം ചിത്രീകരണം തുടങ്ങിയതു മുതൽ ആമിറിന്‍റെ തടിയൻ ഗെറ്റപ്പ് കണ്ട് ഞെട്ടിയ ആരാധകർ ഇപ്പോള്‍ അതിനെക്കാള്‍ ഞെട്ടിയിരിക്കുകയാണ്. 97 കിലോ തൂക്കമാണ് ചിത്രത്തിനായി ആമിർ കൂട്ടിയത്. ചിത്രീകരണം കഴിഞ്ഞ് അഞ്ച് മാസം നീണ്ടു നിന്ന കഠിനപ്രയത്നത്തിലൂടെ ആമിർ സിക്സ്പാക്കിലെത്തി കഴിഞ്ഞു. ഇത് വിവരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ വീഡിയോ ദംഗല്‍ ചിത്രത്തിന്‍റെ അണിയറ ടീം തന്നെയാണ് പുറത്തിറക്കിയത്. ആമിർ തടി കുറക്കാനായി ജമ്മിൽ ചെയ്യുന്ന വർക്ക് ഔട്ടാണ് വീഡിയോയിലുള്ളത്. കൂടാതെ സംവിധായകനും വിഡിയോയിൽ താരത്തിന്‍റെ കഠിനാധ്വാനം വിവരിക്കുന്നുണ്ട്.

ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button