NEWS

ആദ്യ സിനിമയ്ക്കു പിന്നിൽ അഞ്ചു വർഷത്തെ പ്രയത്നമുണ്ട്; ഡോൺ മാക്സ് പറയുന്നു

ദക്ഷിണേന്ത്യയിലെ പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘10 കൽപ്പനകൾ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടിവിലാണ് ഡോൺ മാക്സ് സംവിധാനത്തിലേക്ക് തന്റെ കളം മാറ്റുന്നത് . പത്ത് കല്പനകൾ യാഥാർഥ്യമാകുന്നത് വരെയുള്ള ജീവിത വഴികളെക്കുറിച്ചു പറയുകയാണ് എഡിറ്ററും സംവിധായകനുമായ ഡോൺ മാക്സ് .

സിനിമ സംവിധാനത്തിൽ പ്രത്യേകിച്ച് പദ്ധതികളൊന്നും ഇല്ലായിരുന്ന ഡോൺ മാക്സിന്
ഡയറക്ടറാകണം എന്ന സ്വപ്നമൊന്നും ഇല്ലായിരുന്നു.എഡിറ്ററായിത്തന്നെ 15 വർഷം. 50 ലേറെ ചിത്രങ്ങളിൽ വർക്ക് ചെയ്തു. ചില സിനിമകളൊക്കെ എഡിറ്റിംഗിനിടെ കാണുമ്പോൾ സംവിധാനം എന്ന ടേസ്റ്റ് സ്വഭാവികമായിത്തന്നെ വളർന്നുവരികയായിരുന്നു. ഞാനാണ് ഈ പടം ചെയ്യുന്നതെങ്കിൽ എങ്ങനെയാവും എന്ന മട്ടിലുള്ള ചിന്തകൾ വന്നു. അതിനുശേഷമാണ് ഒരു പടം ഡയറക്ട് ചെയ്യണം എന്ന ആശയം ഡെവലപ്പാകുന്നത്. പല സ്റ്റോറികൾ ആലോചിച്ചു. എന്റെ തന്നെ സ്റ്റോറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണു 10 കൽപ്പനകളിലേക്ക് എത്തിയത്. യുകെയിൽ വർക്ക് ചെയ്യുന്ന കുമളി സ്വദേശി ഷിൻസ് കെ.ജോസ്, സംഗീത് ജെയിൻ എന്നിവർക്കൊപ്പം ഞാനും ചേർന്നാണു തിരക്കഥയൊരുക്കിയത്. സംഭാഷണമെഴുതിയതു പുതുമുഖം സംഗീത് ജെയിൻ. പിന്നെയാണു കാസ്റ്റിംഗ് പരിപാടികളിലേക്കു കടന്നത്. ആദ്യ സിനിമയ്ക്കു പിന്നിൽ അഞ്ചു വർഷത്തെ പ്രയത്നമുണ്ട്. ഡോൺ പറയുന്നു .

10 കൽപ്പനകളുടെ പ്രമേയം
ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ് 10 കൽപ്പനകൾ. നാം കണ്ടുവരുന്ന ത്രില്ലറുകളുടെ ബേസിക് സ്വഭാവം മർഡർ മിസ്റ്ററിയാണ്. അതിനെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് 10 കൽപ്പനകളിൽ ചെയ്തിരിക്കുന്നത്. ഫാമിലി ത്രില്ലറാണ്. ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു ഫാമിലിക്കുണ്ടാകുന്ന പ്രശ്നങ്ങളാണു പറയുന്നത്. ഒരു ക്രൈം നടക്കുന്നു. ഏതാനും വർഷങ്ങൾക്കുശേഷം മറ്റൊരു സ്‌ഥലത്ത് അതേപോലെ മറ്റൊരു ക്രൈം നടക്കുന്നു. ഇതുരണ്ടും കണക്ടഡാണ്. അവയുടെ സ്വഭാവം ഏറെക്കുറെ ഒരു പോലെയാണ്. മൂന്നു കാലഘട്ടങ്ങളിൽ നടക്കുന്ന ക്രൈമുകളിലൂടെയാണ് കഥയുടെ വികാസപരിണാമങ്ങൾ. കാരക്ടേഴ്സ് ഒന്നു തന്നെ. പക്ഷേ, ക്രൈമിന്റെ പശ്ചാത്തലം മാറുന്നുണ്ട്. ക്രൈമിൽ ഉൾപ്പെടുന്ന കുറ്റവാളികളുടെ മനോവ്യതിയാനങ്ങളുടെ ഡീറ്റയിലിംഗിലേക്കു പോകുന്നുണ്ട് 10 കൽപ്പനകൾ.

shortlink

Related Articles

Post Your Comments


Back to top button